26 December Thursday
സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ്‌ ആക്രമണം

5 എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024

സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു. എംഎൽഎമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവർ സമീപം

തിരുവനന്തപുരം
സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച അഞ്ച്‌ എസ്‌ഡിപിഐക്കാർ അറസ്റ്റിൽ. മുനീർ, അൽ അമീൻ, പേഴുംമൂട് അൽ അമീൻ, ചൂണ്ടുപലക നിഷാദ്, ഹാജ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിങ്കളാഴ്‌ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
ഏരിയ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപ്പിള്ള സ്മാരക മന്ദിരം തിങ്കളാഴ്‌ച രാത്രിയാണ്‌ എസ്‌ഡിപിഐ ക്രിമിനലുകൾ ആക്രമിച്ചത്‌. ബൈക്കിലെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ്‌  ഓഫീസ്‌ ആക്രമിച്ചത്‌. ഒരു പ്രകോപനവുമില്ലാതെ വാൾ വീശുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന മഹേഷ്, അനു, ശരത്, രാഹുൽ എന്നിവർക്ക്‌ പരിക്കേറ്റു. ഓഫീസിലെ ഷെൽഫും മേശയും കാരംസ് ബോർഡുമടക്കമുള്ളവ അടിച്ചുതകർത്തു. ഏരിയ സെക്രട്ടറി കെ ഗിരിയടക്കമുള്ളവർ ഓഫീസിലുള്ളപ്പോഴായിരുന്നു ആക്രമണം. പ്രവർത്തകർ എത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. കാട്ടാക്കട കിള്ളി സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.  
 
വി ശിവൻകുട്ടിയും 
വി ജോയിയും 
സന്ദർശിച്ചു
എസ്‌ഡിപിഐ ക്രിമിനലുകൾ ആക്രമിച്ച സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്‌ മന്ത്രി വി ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി ജോയിയും സന്ദർശിച്ചു.  എംഎൽഎമാരായ ഐ ബി സതീഷ്‌, ജി സ്റ്റീഫൻ, ഏരിയ സെക്രട്ടറി കെ ഗിരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ സാജു, എം എം ബഷീർ എന്നിവർ ഒപ്പമുണ്ടായി. 
 
  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top