19 September Thursday

മുണ്ടുടുക്കാതെ എന്ത്‌ ഓണം

സുധീർ വർക്കലUpdated: Saturday Sep 14, 2024

വർക്കല മൈതാനത്തെ തെരുവോരക്കച്ചവടം

വർക്കല
ഓണമുണ്ടുടുത്ത് കേരളം. വഴിയോരങ്ങളിൽ മുണ്ട്‌ കച്ചവടം തകൃതി. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഓണക്കോടി   ഈ വഴിയോരങ്ങളിലാണ്. തമിഴ്‌നാട്ടിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമൊക്കെ കച്ചവടക്കാർ നിരത്തുകളിൽ ഇടംപിടിച്ചിട്ടുണ്ട്. നടപ്പാതയോട് ചേർന്ന് ടാർപ്പോളിൻ വിരിച്ച് വസ്ത്രങ്ങൾ നിരത്തിയിട്ടിരിക്കുന്നവരും മേശകളിട്ട്‌  തുണികൾ നിരത്തിയിരിക്കുന്നവരും. പുറമെ കുടുംബശ്രീ കച്ചവടക്കാരും നിരന്നിട്ടുണ്ട്.  എങ്കിലും മലയാളികളെ മുണ്ടുടുപ്പിക്കുന്നതിൽ തമിഴ്നാടിന്‌  വലിയ പങ്കുണ്ട്.  ഇത്തവണ കച്ചവടം മെച്ചപ്പെടുന്നുണ്ടെന്ന് തിരുനെൽവേലിയിൽനിന്ന് കൈലിമുണ്ടുകളും തോർത്തുകളുമായെത്തിയ മാരിയപ്പൻ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു ചെറിയ കുട്ടികളുടെ മുണ്ടുകൾക്കും ഡിമാൻഡ് കൂടി.  വിൽപ്പനയിൽ 50മുതൽ -60 ശതമാനം വർധനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കസവ് മുണ്ടുകൾക്കു പുറമെ, ഡിസൈനർ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.   ശരാശരി 500,1000 രൂപ വരെയുള്ള മുണ്ടുകളാണ് കൂടുതലായി വിറ്റഴിയുന്നത്. മുണ്ടുകൾക്ക് ബ്രാൻഡ് അനുസരിച്ച് വില ഉയരും.  
മുതിർന്നവർക്കുള്ള വെൽക്രോ മുണ്ടുകളും വിപണിയിലുണ്ട്. 650,1000 രൂപ വരെയുള്ളവയ്ക്കാണ് ഡിമാൻഡ്. ഇത്തരം മുണ്ടുകൾ വിദേശികളും അന്യസംസ്ഥാനങ്ങളിലുള്ളവരുമാണ്  കൂടുതലായി വാങ്ങുന്നത്. മുണ്ടുകൾ കൂടാതെ കുർത്തകൾ, ലിനൻ, കോട്ടൺ ഷർട്ടുകൾ എന്നിവയും വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പോക്കറ്റുള്ള മുണ്ടുകളും ഇത്തവണത്തെ പ്രത്യേകതയാണ്. കുട്ടികൾക്കായി കൂടുതലായി പോകുന്ന വെൽക്രോ മുണ്ടുകൾക്ക് 300 മുതൽ 550 രൂപ വരെ വിലയുണ്ട്.  വിദഗ്‌ധരായ നെയ്‌ത്തുകാരുടെ കരവിരുതിൽ അതിമനോഹര ഡിസൈനുകളാൽ  സമ്പന്നമാണ്‌  മുണ്ടുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top