തിരുവനന്തപുരം
ചിന്ത പബ്ലിഷേഴ്‌സ് ഹെഡ് ഓഫീസിന്റെ ദേശാഭിമാനി ബുക്ക് ഹൗസ് ഓണം പുസ്‌തകോത്സവത്തിന് തുടക്കമായി. പി പി അബൂബക്കർ രചിച്ച ‘ദേശാഭിമാനി ചരിത്രം’ നോവലിസ്റ്റ് എസ് ആർ ലാൽ കവി ശരത്‌ചന്ദ്രലാലിന് നൽകി പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്തു. 30 വരെ നീളുന്ന പുസ്‌തകോത്സവത്തിൽ 30 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും.
ദേശാഭിമാനി കഥകൾ 2024 (കഥാവർഷം), സംവാദങ്ങളുടെ ആൽബം (കെ ഇ എൻ), പ്രണയ പാരിജാതം (ഇന്ദു മേനോൻ), കനിവോടെ കൊല്ലുക (അരുന്ധതി റോയ്), റീത്തയുടെ പാഠങ്ങൾ (ബൃന്ദ കാരാട്ട്), പോരാട്ടം തുടരുക (പ്രബീർ പുർകായസ്‌ത), ചിന്തിക്കുന്ന യന്ത്രം, മനുഷ്യനും ബഹിരാകാശവും (ഡോ. ഡി ഐ അരുൺ, ഡോ. പി ശശികുമാർ), പെരുമലയൻ (എം വി ജനാർദനൻ), എക്‌ല ചലോ രെ (രാധാകൃഷ്‌ണൻ ചെറുവല്ലി) തുടങ്ങിയ ശ്രദ്ധേയമായ പുതിയ പുസ്‌തകങ്ങൾക്കുപുറമെ ലോക ക്ലാസിക്കുകളുടെ വിപുലമായ ശേഖരവും സാമൂഹിക രാഷ്‌ട്രീയ പഠനങ്ങൾ, കവിതകൾ, നോവലുകൾ, ചെറുകഥകൾ എന്നിവയും മേളയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..