16 October Wednesday
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ജില്ലാ മത്സരം 20ന്‌ തൈക്കാട്‌ 
മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസിൽ

സ്വന്തം ലേഖകൻUpdated: Monday Oct 14, 2024
തിരുവനന്തപുരം
അക്ഷരമുറ്റത്ത്‌ അറിവിൻ പൂക്കളായി വിടരാനൊരുങ്ങി പ്രതിഭകൾ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ ജില്ലാതല മത്സരം 20ന്‌ തൈക്കാട്‌ മോഡൽ ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പതിന്‌ ജി എസ്‌ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി ജോയി എംഎൽഎ അധ്യക്ഷനാകും. 
പത്തിന്‌ മത്സരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഒമ്പത്‌ വരെയാണ്‌ രജിസ്‌ട്രേഷൻ. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാതലത്തിൽ മത്സരിക്കുന്നത്‌. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 12 ഉപജില്ലകളിലെ 96 കുട്ടികൾ മാറ്റുരയ്ക്കും. ജില്ലാതല മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം നവംബർ ഒന്നിന്‌ ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച്‌ ആൽമരം ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും.
ജില്ലാതല മത്സരത്തിൽ ഓരോ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 10,000, 5000 രൂപവീതം സമ്മാനതുകയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഹൈം ഗൂഗിൾ ടിവിയാണ്‌ മുഖ്യ പ്രയോജകർ. വൈറ്റ്‌മാർട്ട്‌, വെൻകോബ്‌, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ്‌ ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി,  ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങൾ പ്രായോജകരാണ്‌.
ശാസ്‌ത്ര 
പാർലമെന്റിൽ പങ്കെടുക്കാം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാതല മത്സരത്തോട്‌ അനുബന്ധിച്ച്‌ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ശാസ്‌ത്ര പാർലമെന്റ്‌ സംഘടിപ്പിക്കും. 
സമകാലിക ശാസ്‌ത്ര വിഷയങ്ങൾ പ്രമേയമായുള്ള പാർലമെന്റിൽ പ്രമുഖ ശാസ്‌ത്രകാരന്മാർ അതിഥിയായെത്തും.www.aksharamuttam.deshabhimani.com വഴി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നൂറുപേർക്കാണ്‌ അവസരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top