14 December Saturday

പ്രചാരണം കളറാകും; 
കലോത്സവം ആഘോഷമാക്കാൻ ജില്ല

സ്വന്തം ലേഖകൻUpdated: Saturday Dec 14, 2024
തിരുവനന്തപുരം
അറുപത്തിമൂന്നാമത്‌ സ്‌കൂൾ കലോത്സവത്തെ ആഘോഷപൂർവം വരവേൽക്കാൻ ജില്ല. നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തി, കേരളത്തിലെ പ്രധാന നദികളുടെ പ്രത്യേകതകൾ ആസ്പദമാക്കിയാകും പ്രചാരണം. നഗരത്തിലെ സ്കൂളുകളുടെ മതിലുകളിൽ ചുവർച്ചിത്രങ്ങളും കലാരൂപങ്ങളും വരയ്‌ക്കും. പദ്ധതിയുടെ ഉദ്‌ഘാടനം ചൊവ്വാഴ്ച എസ്എംവി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 
  ജില്ലയിലെ എല്ലാ സ്കൂളുകളിലെയും പരിസരപ്രദേശങ്ങളിൽ നിയമാനുസൃതം കമാനങ്ങൾ, സ്തൂപങ്ങൾ, ബാനറുകൾ എന്നിവ മത്സരാടിസ്ഥാനത്തിൽ ഒരുക്കും. വിജയികളാകുന്നവർക്ക്‌ ആകർഷകമായ സമ്മാനം നൽകും. എൻഎസ്എസ്, സ്കൗട്ട് ആൻഡ്‌ ഗൈഡ്, എസ്‌പിസി, എൻസിസി തുടങ്ങിയവയുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.  
  കലോത്സവത്തിന്റെ പ്രചാരണാർഥം നടന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും ജില്ലയിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്‌, ഡിഇഒ സുരേഷ് ബാബു, റെനീഷ് വിൽസൻ, സാജു മൈക്കിൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top