കോവളം
കോൺഗ്രസ്, ബിജെപി പാർടികളിൽനിന്ന് രാജിവച്ച് നാൽപ്പതോളംപേർ സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. മുക്കോല ലോക്കൽ കമ്മിറ്റിയിലെ മുക്കോല, തലയ്ക്കോട്, കിടാരക്കുഴി പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചെങ്കൊടിത്തണലിലേക്ക് വന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പാർടി പതാക നൽകി സ്വീകരിച്ചു.
ബിജെപിയുടെ വർഗീയ നിലപാടുകളിലും കേരളത്തോട് ഉള്ള അവഗണനയിലും പ്രതിഷേധിച്ചാണ് ബിജെപിയുടെ സജീവ പ്രവർത്തകനായ സുരേഷ് ഉൾപ്പെടെയുള്ളവർ പാർടി വിട്ടത്. അജയ ഘോഷ്, അമൃത ഘോഷ്, മോജി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ പാർടിയിലെ ഗ്രൂപ്പ് പോരുകളിലും മതനിരപേക്ഷ നിലപാടുകളിൽനിന്നുള്ള പിന്മാറ്റത്തിലും മനംമടുത്താണ് രാജിവച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി, പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..