27 December Friday

കിളികൾക്ക് തണ്ണീർക്കുടമൊരുക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
വെഞ്ഞാറമൂട്
വേനൽ ശക്തമായതോടെ വെള്ളം കിട്ടാതെ ദുരിതത്തിലായ കിളികൾക്കും ശലഭങ്ങൾക്കും  സാന്ത്വനവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ പരിസരത്ത്‌ വിവിധയിടങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചാണ് കുട്ടികൾ മാതൃകയായത്. മൺപാത്രങ്ങളിൽ വെള്ളം നിറച്ചാണ് തണ്ണീർക്കുടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളിൽ പരിസ്ഥിതിസ്നേഹം, സഹജീവികളോട്‌ കാരുണ്യം തുടങ്ങിയവ വളർത്തുന്നതിനുവേണ്ടിയാണ് ഇത്തരം പ്രവർത്ത നങ്ങൾ സ്കൂളിൽ നടപ്പാക്കുന്നത്. അധ്യാപിക ബിന്ദു നന്ദന നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top