22 December Sunday

ഇലയിലുണ്ണാം, പക്ഷേ വിലനൽകണം...

അനോബ്‌ ആനന്ദ്‌Updated: Sunday Sep 15, 2024

ഉത്രാടദിനത്തിൽ പഴവങ്ങാടി പദ്മവിലാസം റോഡിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്

 
കിളിമാനൂർ
വാഴയില ഉണ്ടോ ഓണത്തിന് കാശുണ്ടാക്കാം. ഓണക്കാലമായതിനാൽ വാഴയി​ലയ്ക്ക് ഡി​മാൻഡേറുകയാണ്. വാഴയി​ല ഇല്ലാത്ത ഓണസദ്യ മലയാളി​ക്ക് സങ്കൽപ്പിക്കാനാകി​ല്ല. വീടുകളിൽ വാഴയി​ല്ലാത്തവർക്ക് ആശ്വാസമേകാൻ വി​പണി​യി​ലെ ഓണ വി​ഭവങ്ങളി​ൽ വാഴയി​ലയും സ്ഥാനം പി​ടി​ച്ചി​ട്ടുണ്ട്. ഇത്തവണ ഓണം ചിങ്ങം അവസാനമായതിനാൽ വിവാഹാവശ്യങ്ങൾക്കായി നേരത്തെ ഇലകൾ വെട്ടിപ്പോയി. അതിനാൽ ഇത്തവണ ഇലകൾ കുറവാണ്.   
 നാടൻ വാഴയിലയ്ക്ക് ക്ഷാമമുള്ളതിനാൽ  തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് എത്തുന്നത്.  ഇലയ്‌ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. കിഴക്കൻ മേഖലയിൽ നിന്നെത്തുന്ന ഇലകൾ ഇത്തവണ കുറഞ്ഞു. ഇടയ്ക്കിടെയുള്ള മൺസൂൺ പെയ്‌തതും  കാറ്റും ഏക്കറുകണക്കിന് വാഴക്കൃഷിയെ സാരമായി ബാധിച്ചു. നൂറ് ഇലകളുള്ള ഒരു കെട്ടിന് 500 രൂപയും 250 ഇലകളുള്ള വലിയകെട്ടിന് 1250 രൂപയുമാണ്  വില. തമിഴ്നാടൻ ഇലകൾക്ക് ഇനത്തിനനുസരിച്ചാണ് വില. നാടൻ ഇലയ്ക്കും വരവ് ഇലയ്ക്കും 5 രൂപയാണ് ഒന്നി​ന്റെ വി​ല.  ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മറ്റ് ഇലകളെ അപേക്ഷിച്ച് പെട്ടെന്ന് പൊട്ടില്ല, നേർത്തതുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top