15 November Friday
പോത്തന്‍കോട്–- -മംഗലപുരം റോഡ്

നിര്‍മാണ കരാറിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
നെടുമങ്ങാട് 
പോത്തൻകോട് –-പഴകുറ്റി –-മംഗലപുരം റോഡ് വികസനത്തിന്റെ രണ്ടാം റീച്ചായ പോത്തന്‍കോട്–-- മംഗലപുരം റോഡിൽ 6.1 കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണത്തിനുള്ള കരാറിന് മന്ത്രിസഭായോഗം വ്യാഴാഴ്‌ച അംഗീകാരം നല്‍കി. 39.96 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിക്കാണ് അംഗീകാരം ലഭിച്ചത്. 
നെടുമങ്ങാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡായ പഴകുറ്റി–-- മംഗലപുരം റോഡ് നെടുമങ്ങാട് നഗരസഭ, ആനാട്, വെമ്പായം, മാണിക്കല്‍, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, മംഗലപുരം എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന് 19.85 കിലോമീറ്റര്‍ നീളമാണുള്ളത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതിക്ക്‌ 121.1 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിരുന്നത്. 3 ഘട്ടമായി വികസിപ്പിക്കുന്ന ഈ റോഡില്‍ രണ്ടാമത് നിര്‍മാണം ആരംഭിക്കുന്നത് മൂന്നാമത്തെ റീച്ചായ പോത്തന്‍കോട്–- -മംഗലപുരം റോഡാണ്. എംസി റോഡിനെയും എന്‍എച്ച് 66നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ടി റോഡ് 13.6 മീറ്ററിലാണ് വികസിപ്പിക്കുന്നത്. 10 മീറ്റര്‍ ടാറിങ്ങും 1.8 മീറ്റര്‍ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേയ്സും ഉള്‍പ്പെടുത്തിയാണ് വികസിപ്പിക്കുന്നത്. മാർച്ച് 16ന് ആദ്യ കരാര്‍ ചെയ്തു. കരാറില്‍ ആരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ജൂൺ 15ന് പുനർലേലം ചെയ്തു. സ്ഥലമേറ്റെടുപ്പിന് 9.46 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. റോഡ് നിര്‍മാണത്തിനും സ്ഥലമേറ്റെടുക്കൽ ജലഅതോറിറ്റി, കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിങ്‌ ഉള്‍പ്പെടെ ഈ റീച്ചില്‍ ആകെ 57.28 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് നടക്കുന്നത്. 247 കുടംബങ്ങളില്‍നിന്നായി 66 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ മാസംതന്നെ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ മാസം നിര്‍മാണം ആരംഭിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്നും പ്രവർത്തി സമയബന്ധിതമായി  പൂര്‍ത്തിയാക്കും. ഒന്നാം റീച്ചായ പഴകുറ്റി–-- മുക്കംപാലമൂട് റോഡ് നിർമാണം ഡിസംബറോടെ പൂർത്തിയാക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിർമാണചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top