22 December Sunday

ഡിവൈഎഫ്ഐ അം​ഗത്വവിതരണത്തിന് ജില്ലയില്‍ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ഡിവൈഎഫ്ഐ അം​ഗത്വവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് മെഡൽ ജേതാവായ 
അജേഷിന് നൽകി നിര്‍വഹിക്കുന്നു

തിരുവനന്തപുരം
‘സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അം​ഗത്വവിതരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അം​ഗത്വവിതരണത്തിന്റെ ജില്ലാ ഉദ്ഘാടനം സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ്  മെഡൽ ജേതാവായ അജേഷിന് നൽകി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ, ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, ജില്ലാ ജോ. സെക്രട്ടറി ആർ ഉണ്ണിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം അഞ്ജു, ചാല ബ്ലോക്ക് സെക്രട്ടറി ആദർശ് ഖാൻ, ചാല ബ്ലോക്ക് പ്രസിഡന്റ് പി ജി സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ ഈ വർഷം അഞ്ചു ലക്ഷം യുവജനങ്ങളെ അംഗങ്ങളായി ചേർക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top