തിരുവനന്തപുരം
അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയായ ടാഗോറിൽ ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാൾ തുറന്നു. സംവിധായകൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ എം എ ബേബി സമാഹരിച്ച സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളടങ്ങുന്ന പുസ്തകം ഷാജി എൻ കരുൺ ശ്രുതി എ ശ്രീകുമാറിന് നൽകി ആദ്യ വിൽപ്പന നടത്തി. സംവിധായകൻ സോഹൻ സീനുലാൽ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടി എസ് രാഹുൽ, ബ്രാഞ്ച് മാനേജർ വിഷ്ണു എസ് കുമാർ, ബി ശിവപ്രസാദ്, ഡോ. അനിൽ ചിന്ത, സജിൻ എന്നിവർ പങ്കെടുത്തു.
ചലച്ചിത്ര പഠനങ്ങൾ, സാംസ്കാരിക പഠനങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ ഗ്രന്ഥങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്റ്റാളിൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..