കരകുളം
വഴയില ആറാംകല്ലിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ആൽമരം കടപുഴകി യുവതി മരിച്ചു. വിതുര മാങ്കാട് പരപ്പാറ കിഴക്കുംകര വീട്ടിൽ ഒ മോളി(42)യാണ് മരിച്ചത്. ചൊവ്വ രാത്രി 7.30ന് തിരുവനന്തപുരത്തെ ബ്യൂട്ടി പാർലറിലെ ജോലികഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. രണ്ട് കാറുകളുടെ മുകളിലേക്കാണ് മരം വീണത്. മോളി സഞ്ചരിച്ചിരുന്ന കാര്‍ ആറാംകല്ല് ജങ്‌ഷനിൽ ഒതുക്കിയിട്ടശേഷം ഓടിച്ചിരുന്ന ബന്ധു കടയിലേക്ക് പോയപ്പോഴായിരുന്നു അപകടം.
നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കാറിന് മുകളില്‍ മരത്തടി ഇടിച്ചിറങ്ങിയതിനാല്‍ പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെത്തി കാറിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ പച്ചക്കറിക്കടയും തകർന്നു. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ തോത് കുറച്ചു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം തിരുവനന്തപുരം –-- നെടുമങ്ങാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. രാത്രി പതിനൊന്നോടെയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
സതീശനാണ് മോളിയുടെ ഭർത്താവ്. മക്കൾ : അഭിരാം, അദ്വൈത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..