വർക്കല
ശിവഗിരി മഠത്തിൽ ആഗോള പ്രവാസി സംഗമം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി. ടി പി ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് നിയമ ഉപദേഷ്ടാവ് അമീൻ അൽ- അൽവാനി വിശിഷ്ടാതിഥിയായി. സ്വാമി സച്ചിദാനന്ദ രചിച്ച ദ ലെഗസി ഓഫ് ശ്രീനാരായണ ഗുരുദേവ്, സൂക്ഷ്‌മാനന്ദ സ്വാമി രചിച്ച മൈൻഡ് ദ ഗ്യാപ്പ് എന്നീ കൃതികൾ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പ്രകാശിപ്പിച്ചു. ഗുരുദർശനത്തിന്റെ സാഫല്യത പ്രവാസി സംഗമത്തിലൂടെ എന്ന വിഷയം ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്‌മാനന്ദ അവതരിപ്പിച്ചു. ബെന്നി മാത്യാസ് (ഇൻഡോനേഷ്യ) പ്രവാസി സന്ദേശം നൽകി. കെ ജി ബാബുരാജൻ (ബഹ്‌റൈൻ), കെ മുരളീധരൻ (ദുബായ്), ഡോ. കെ സുധാകരൻ (യുഎഇ), എ വി അനൂപ് (ചെന്നൈ) എന്നിവർ സംസാരിച്ചു.
ശ്രീനാരായണ സിംബോസിയം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. വി പി ജഗതിരാജ് അധ്യക്ഷനായി. സ്വാമി ത്യാഗീശ്വരൻ, സ്വാമി സാന്ദ്രാനന്ദ എന്നിവർ പ്രഭാഷണം നടത്തി. ഡോ. എം ജയപ്രകാശ്, പ്രൊഫ. എസ് ശിശുപാലൻ, കെ ടി സുകുമാരൻ, കമാൽ എം മാക്കിയിൽ പുന്നപ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്വാമി സച്ചിദാനന്ദ രചിച്ച് സുനിത് മോഹൻ മൊഴിമാറ്റം ചെയ്‌ത വിശ്വഗുരു പ്രകാശിപ്പിച്ചു.
സ്വാമി ഋതംഭരാനന്ദ, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ഗ്ലോബൽ പ്രവാസി റൗണ്ട് ടേബിൾ മീറ്റിൽ കെ ജി ബാബുരാജൻ (ബഹ്‌റൈൻ) മോഡറേറ്ററായി.
ചൊവ്വ രാവിലെ ആലുവ സർവമത സമ്മേളനം ശതാബ്‌ദി സമ്മേളനം 9.30ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..