22 November Friday

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ ആക്രമിച്ചയാൾ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
കഴക്കൂട്ടം
അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ ആക്രമിച്ച അതിഥിത്തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന്‌ കൈമാറി. ഒമ്പതുമാസം പ്രായമായ കുഞ്ഞിന്റെ ചുണ്ടിനും കൈക്കും പരിക്കുണ്ട്. തടയാൻ ശ്രമിച്ച കുഞ്ഞിന്റെ മുത്തശ്ശിക്കും പരിക്കേറ്റു. ഇരുവരും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അസം സ്വദേശി നൂറുൽ ആദാം (32) കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ. തിങ്കൾ രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞുമായി അമ്മയും മുത്തശ്ശിയും കാറിൽ നിന്നിറങ്ങി കഴക്കൂട്ടത്തെ മെഡിക്കൽ സ്റ്റോറിൽ മരുന്നുവാങ്ങാൻ കയറുമ്പോൾ അവിടെ നിന്നിരുന്ന നൂറുൽ ആദം കുഞ്ഞിനെ പിടിച്ചുപറിക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ കുഞ്ഞിന്റെ കൈയിൽ കടിക്കുകയും മുത്തശ്ശിയെ തള്ളിയിടുകയും ചെയതു. കുഞ്ഞിന്‌ ചുണ്ടിനും വീഴ്‌ചയിൽ മുത്തശ്ശിക്ക് കാൽമുട്ടിനും പരിക്കേറ്റു. നാട്ടുകാരാണ്‌ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്‌. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top