23 December Monday

നിർത്തിയിട്ട ഇരുചക്ര 
വാഹനങ്ങൾക്ക് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ച ഇരുചക്രവാഹനങ്ങൾ

കോവളം 
പുരയിടത്തിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾക്ക്‌ സാമൂഹ്യവിരുദ്ധർ തീയിട്ടു. തീ പടർന്ന് സമീപത്തെ മരങ്ങളും കത്തി. വിഴിഞ്ഞം തെന്നൂർക്കോണം കരിക്കാട്ടുവിള സ്വദേശികളായ ബെൽഗർ, പ്രദീപ് എന്നിവരുടെ സ്‌കൂട്ടറുകളും ലുധിയാ ഹോമിൽ സാംസണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്. സ്വന്തം വീടുകളിലേക്ക് വാഹനങ്ങൾ കടക്കാത്തതിനാൽ കോട്ടപ്പുറം സ്വദേശി കുമാറിന്റെ പുരയിടത്തിലാണ് പ്രദേശത്തെ യുവാക്കൾ തങ്ങളുടെ ഇരുചക്രവാഹനങ്ങൾ സൂക്ഷിക്കുന്നത്. ശനി പുലർച്ചെ 2.30 ഓടെയാണ്‌ ഇവിടെ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ചത്. 
പ്രദീപിന്റെ സ്‌കൂട്ടറാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത്. ഇത് പൂർണമായും കത്തിനശിച്ചു. ഇതിൽ നിന്നുണ്ടായ തീപടർന്നാണ് ഇരുവശത്തുമുണ്ടായിരുന്ന ബൈ ക്കും സ്‌കൂട്ടറും ഭാഗികമായി കത്തിയത്. 
തീപടരുന്നത് കണ്ട് അയൽവാസികൂടിയായ ബെൽഗറും ഭാര്യ റീജയും എത്തി തീയണയ്‌ക്കാൻ ശ്രമിച്ചു. വിഴിഞ്ഞം അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും കെടുത്തിയത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. 
ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എസ്എച്ച്ഒ ആർ പ്രകാശ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top