23 December Monday

ഇൻക്ലൂസീവ് 
സ്‌പോർട്‌സ്: ഓവറോൾ 
ചാമ്പ്യൻമാരെ 
അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഇൻക്ലൂസിവ് വിഭാഗം കായികമത്സരങ്ങളിൽ ഓവറോൾ കിരീടം നേടിയ തിരുവനന്തപുരം ടീമിന് മണക്കാട് ജിഎച്ച്എസ്എസിൽ നൽകിയ സ്വീകരണത്തിൽ ആന്റണി രാജു എംഎൽഎയും മേയർ ആര്യ രാജേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
ഡി സുരേഷ്-കുമാർ തുടങ്ങിയവർ ട്രോഫിയുമായി കുട്ടികളുടെ ആഹ്ലാദത്തിൽ പങ്കുചേർന്നപ്പോൾ

 തിരുവനന്തപുരം

സംസ്ഥാന കായിക മേളയുടെ ഭാ​ഗമായി നടന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ  ജില്ലാ ടീമിനെ ആദരിച്ചു. ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് കെ സി ലേഖ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടൻ എ എസ് ജോബി, വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു. സമ​ഗ്രശിക്ഷാകേരളത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top