തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ആരോഗ്യ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രകടനം നടത്തി. സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഷിനു റോബർട്ട് ഉദ്ഘാടനം ചെയ്തു.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി ആർ ആശാലത, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം പനവൂർ നാസർ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ജില്ലാ ട്രഷറർ ജി ഉല്ലാസ് കുമാർ, നേമം താലൂക്ക് ആശുപത്രിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എ ബി വിജയകുമാർ, മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ സന്തോഷ്, പാറശാല താലൂക്ക് ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ ജയകുമാർ, വിതുര താലൂക്ക് ആശുപത്രിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ജോലിഭാരത്തിനനുസരിച്ച് അറ്റൻഡന്റ്, നഴ്സിങ് അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കുക, ഒഴിഞ്ഞുകിടക്കുന്ന ഗ്രേഡ് 1, ഗ്രേഡ് 2, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിൽ പ്രൊമോഷൻ നടത്തുക, അന്തർജില്ലാ സ്ഥലംമാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.
നോർത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ആസ്ഥാനത്ത് നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ശ്രീകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് കെ എം സക്കീർ എന്നിവർ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..