22 November Friday
കർഷകദിനം ആഘോഷിച്ച്‌ കീഴമ്മാകം

പഴമയെ കാക്കുന്നവർ

സ്വാതി സുരേഷ്‌Updated: Sunday Aug 18, 2024

കീഴമ്മാകം പാടശേഖരത്തെ 
കർഷകൻ കൃഷ്ണൻകുട്ടി നായർ

 
തിരുവനന്തപുരം
കണ്ണെത്താദൂരത്ത്‌ നെൽപാടം... അതിരിട്ട്‌ തെങ്ങുകൾ... കൈത്തോടുകൾ...കുട്ടനാടല്ല ഇത്‌, നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകമാണ്‌. കീഴമ്മാകത്തുകാർക്ക്‌ ഇന്നും പ്രിയം പരമ്പരാഗത കൃഷിരീതിയും കൃഷി ഉപകരണങ്ങളുമാണ്‌. 
ഈ കാലത്തും പഴമയെ തനിമയോടെ കാക്കുന്ന ഇവർ  നിറഞ്ഞമനസ്സോടെ ശനിയാഴ്‌ച കർഷകദിനം ആഘോഷിച്ചു.വിത്ത്‌ വിതയ്‌ക്കുന്നത്‌ മുതൽ കൊയ്യുന്നത്‌ വരെ ഇവിടെ തൊഴിലാളികളാണ്‌. നിലം ഉഴാനുള്ള കലപ്പയും നുകവും മുതൽ നെല്ല്‌ സംഭരിക്കാനുള്ള പത്തായം വരെ ഇവിടെയുണ്ട്‌. ഞവര, രക്തശാലി, ഗന്ധകശാല, കൊച്ചുവിത്ത്‌, പാലക്കാടൻ, പൊന്നാര്യൻ തുടങ്ങിയ പരമ്പരാഗത നെല്ലിനങ്ങളും കാർഷികസർവകലാശാല വികസിപ്പിച്ച അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളും കൃഷിചെയ്യുന്നു. ഇടവിളയായി ചെറുപയർ, ഉഴുന്ന്‌, അരിക്കുഴിഞ്ഞി, വൻപയർ എന്നിവയുമുണ്ട്‌. പരമ്പരാഗത കൃഷിരീതി കാണാനും പഠിക്കാനുമായി നിരവധിപ്പേരാണ്‌ ഇവിടെ എത്തുന്നത്‌. ഗുണമറിഞ്ഞ് വിത്തിറക്കിയാൽ മണ്ണ്‌ ചതിക്കില്ലെന്ന്‌ കീഴമ്മാകം പാടശേഖരത്തെ പാട്ടത്തിനെടുത്ത അഞ്ച്‌ ഏക്കറിൽ കൃഷിയിറക്കിയ മറ്റത്ത്‌ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടിനായർ പറയുന്നു. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ കാർഷികവൃത്തി അറുപത്തിയഞ്ചാം വയസ്സിലും അവസാനിപ്പിച്ചിട്ടില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top