22 December Sunday

സഞ്ചാരികളുടെ പറുദീസയായി വർക്കല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

തിരുവോണനാളിൽ വർക്കല പാപനാശം തീരത്തെത്തിയവർ

വർക്കല 
ഓണക്കാലത്ത്‌ വർക്കലയിൽ എത്തിയത്‌ ആയിരക്കണക്കിന്‌ വിനോദസഞ്ചാരികൾ. പാപനാശം, ഹെലിപ്പാഡ്, നോർത്ത് ക്ലിഫ്, സൗത്ത് ക്ലിഫ്, ഓടയം, തിരുവമ്പാടി, ഏണിക്കൽ ബീച്ച് പ്രദേശങ്ങളിലാണ്‌ സഞ്ചാരികൾ കൂടുതലായി എത്തിയത്‌. 
ഓണനാളുകളിൽ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ നിരവധി പേരാണ് എത്തിയത്‌. പ്രകൃതിരമണീയമായ പാപനാശം കുന്നുകളാണ് സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാലും പാപനാശം ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ വരവിന് കുറവില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top