26 December Thursday
തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ്‌

നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
തിരുവനന്തപുരം
ബിജെപി നേതാവ്‌ എം എസ്‌ കുമാർ നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ പരാതിക്കാർ. അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ  മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികളുണ്ട്‌. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത 115 കേസുകളുടെ അടിസ്ഥാനത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ കണക്കാക്കുന്നത്. 42 കോടിയുടെ തട്ടിപ്പാണ്‌ സംഘത്തിൽ നടത്തിയതെന്ന്‌ നിക്ഷേപകർ ആരോപിക്കുന്നു.
ഫോർട്ട്‌, മെഡിക്കൽ കോളേജ്‌, മ്യൂസിയം സ്‌റ്റേഷനുകളിലാണ്‌ കേസെടുത്തിട്ടുള്ളത്‌. സംഘത്തിന്റെ പ്രധാനശാഖയിൽ ഫോർട്ട്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ബിജെപി സംസ്ഥാന വക്താവായിരുന്ന എം എസ്‌ കുമാർ 19 വർഷം സംഘത്തിന്റെ പ്രസിഡന്റായിരുന്നു. 80 ശതമാനം നിക്ഷേപകരും ആർഎസ്‌എസ്‌, ബിജെപി ബന്ധമുള്ളവരാണ്‌. പണംതിരികെ ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ, സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന്‌ നിക്ഷേപകർ പറയുന്നു. നേതൃത്വത്തിന്റെകൂടി അറിവോടെയാണ്‌ കൊള്ളയെന്നും ആരോപണമുണ്ട്‌. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ ഭരണസമിതി അംഗങ്ങളായിരുന്നു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാണ്‌ സംഘം പ്രവർത്തിക്കുന്നത്‌. പണം തിരിച്ചുകിട്ടുന്നതിനുവേണ്ടി തുടർ പ്രക്ഷോഭങ്ങളിലേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ നിക്ഷേപകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top