കരകുളം
വഴയില–-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുൾപ്പെട്ട കരകുളം മേൽപ്പാലം നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ ആരാക്കെ ശ്രമിച്ചാലും ജനകീയ ഇടപെടലുകളിലൂടെ ഇച്ഛാശക്തിയോടെ സർക്കാർ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിൽത്തന്നെ പൂർത്തിയാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും കഴിയും. ഒരു റോഡിന് മാത്രം 1000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റ മുഖഛായ തന്നെ മാറുകയാണ്.
കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. രാജ്യത്തു തന്നെ ദേശീയപാതാ നിർമാണത്തിന് സംസ്ഥാന സർക്കാർ 25 ശതമാനം തുക നൽകുന്നത് ആദ്യമായാണ്. ഇതുപോലും നല്ലനിലയിൽ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, ജി സ്റ്റീഫൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, വൈസ് പ്രസിഡന്റ് ടി സുനിൽ കുമാർ, മാങ്കോട് രാധാകൃഷ്ണൻ, ആർ ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, ആർ വിനീഷ്, സതീശൻ മേച്ചേരി, കരിപ്പൂര് വിജയകുമാർ, വാണ്ട സുരേഷ്, സിദ്ദിഖ്, വിനോബ സുരേന്ദ്രൻ, പനയ്ക്കോട് മോഹനൻ, കരിപ്പൂര് ഷാനവാസ്, സലിം നെടുമങ്ങാട്, ചീരാണിക്കര സുരേഷ്, പി എസ് രാജമോഹൻ തമ്പി, സ്വാഗതസംഘം കൺവീനർ എസ് എസ് രാജലാൽ, പ്രോജക്ട് ഡയറക്ടർ എം അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..