18 December Wednesday

ഗിഗ് തൊഴിലാളി നേതാവിനുനേരെ ആക്രമണം: പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

ആറ്റിങ്ങലിൽ നടന്ന പ്രതിഷേധ സമരം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമീറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു. ആറ്റിങ്ങലിൽ നടന്ന പ്രതിഷേധ സമരം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. എം മുരളി, ഹിഷാം ആലംകോട്, സിദ്ധാർഥ്‌ തുടങ്ങിയവർ സംസാരിച്ചു. സ്വിഗ്ഗി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ജില്ലയിലെ ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനിടെയായിരുന്നു ആക്രമണം. ബേക്കറി ജങ്‌ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ വിതരണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ്‌ ആക്രമിച്ചത്‌. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ അമീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 23ന് മാനേജ്മെന്റുമായി സംസാരിച്ച്‌ ഒത്തുതീർപ്പുണ്ടാക്കാമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പിന്മേലാണ് അനിശ്ചിതകാല സമരം പിൻവലിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top