22 December Sunday

അനങ്ങാതെ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

റെയിൽവേ പരിധിയിലുള്ള 117 മീറ്റർ ടണൽ വൃത്തിയാക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെയിൽവേക്ക്‌ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെയും റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ല. ഈ ഭാഗത്തെ മാലിന്യം നീക്കുന്നതിന്‌ 63 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റാണ്‌ മേജർ ഇറിഗേഷൻ വകുപ്പ്‌ തയ്യാറാക്കിയത്‌. കൂടാതെ തോടിന്റെ മറ്റു ഭാഗങ്ങൾ ശുചീകരിക്കുന്നതിന്‌ 30 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്‌. തോട്ടിലേക്ക്‌ മാലിന്യം തള്ളുന്നത്‌ തടയാൻ ഫെൻസിങ്‌ ഉൾപ്പെടെ സ്ഥാപിക്കുന്നതിന്‌ 5.5 കോടി രൂപയുടെ എസ്‌റ്റിമേറ്റും മേജർ ഇറിഗേഷൻ വകുപ്പ്‌ തയ്യാറാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top