നഗരത്തിൽ മാലിന്യം തള്ളിയവരിൽനിന്ന് കോർപറേഷൻ പിഴയായി ഈടാക്കിയത് 18.71 ലക്ഷം രൂപ. ജൂലൈ 19 മുതൽ കഴിഞ്ഞ 16 വരെയുള്ള കണക്കാണ് ഇത്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗിന്റെയും മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും വിതരണം, സംഭരണം എന്നീ വകുപ്പിലും തോട്ടിലും പൊതുയിടത്തും മാലിന്യം തള്ളിയവരിൽനിന്നുമാണ് പിഴയീടാക്കിയത്. ഡേ സ്‌ക്വാഡുകൾ മുഖാന്തരവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിതരണവും തടയുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ജൂലൈയിൽ 196 സ്ഥാപനത്തിൽനിന്ന് 308 കിലോ പ്ലസ്റ്റിക് പിടിച്ചെടുത്ത് നോട്ടീസ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..