05 November Tuesday

മാലിന്യം തള്ളിയാൽ 
ജനകീയസമിതി പിടികൂടും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ആമയിഴഞ്ചാന്‍ തോട്

കോർപറേഷന്റെ ഏഴു വാർഡിലൂടെയാണ്‌ ആമയിഴഞ്ചാൻ തോട്‌ ഒഴുകുന്നത്‌. ജനകീയ പങ്കാളിത്തത്തോടെ കനാൽ സംരക്ഷണ സെൽ രൂപീകരിച്ച്‌ ആമയിഴഞ്ചാൻ തോട്ടിലേക്കുള്ള മാലിന്യ ഒഴുക്ക്‌ തടയുന്നതിനുള്ള ശ്രമങ്ങൾക്ക്‌ വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌. മേയറുടെ അധ്യക്ഷതയിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വൈസ്‌ ചെയർമാനായും സെക്രട്ടറി കൺവീനറായുമാണ്‌ കനാൽ സംരക്ഷണ സെൽ രൂപീകരിക്കുന്നത്‌. കനാൽ കടന്നുപോകുന്ന വാർഡുകളിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരാണ്‌ സെല്ലിലുള്ളത്‌. ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി, ചുമത്തിയ പിഴ, നോട്ടീസുകൾ എന്നിവ നിശ്ചിത ദിവസത്തെ ഇടവേളകളിൽ കമ്മിറ്റി അവലോകനം ചെയ്യും. 

സെല്ലിനു കീഴിൽ ഏഴു വാർഡിലും ജനകീയസമിതി രൂപീകരിക്കും. വഞ്ചിയൂർ, ശ്രീകണ്ഠപുരം, തമ്പാനൂർ, കണ്ണമ്മൂല വാർഡുകളിൽ ജനകീയസമിതി രൂപീകരിച്ചു. വാർഡ്‌ കൗൺസിലർ ചെയർമാനും വാർഡിന്റെ ചുമതലയുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൺവീനറുമാണ്‌. വാർഡിലുള്ളവർ ജനകീയ സമിതിയുടെ ഭാഗമാണ്‌. ഇവരുടെ സഹായത്തോടെ തോടിന്‌ ഇരുകരകളിൽ താമസിക്കുന്ന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top