21 November Thursday

നീക്കിയത്‌ ടൺ 
കണക്കിന്‌ മാലിന്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ആമയിഴഞ്ചാൻ തോട്ടിന്റെ തകരപ്പറന്പ് കനാല്‍ റോഡ് ഭാഗം ശുചീകരണത്തിന്‌ മുമ്പും ശേഷവും

ജോയിയുടെ മരണത്തിനുശേഷം തോടിനെ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്‌ സർക്കാരും കോർപറേഷനും. ആമയിഴഞ്ചാൻ തോട്‌ ഒഴുകുന്ന വാർഡുകളിൽനിന്നായി കോർപറേഷൻ ശേഖരിച്ചത്‌ 38,239 കിലോ പ്ലാസ്റ്റിക്‌ മാലിന്യം. തോട്‌ കടന്നുപോകുന്ന പ്രദേശത്ത്‌ പകലും രാത്രിയിലും പ്രത്യേക ഡ്യൂട്ടിക്കായി ശുചീകരണത്തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്‌. മാസത്തിൽ മൂന്ന്‌ സ്‌പെഷ്യൽ ഡ്രൈവും നടത്തുന്നു. 

കഴിഞ്ഞ എട്ടിനു നടത്തിയ ഡ്രൈവിൽ 517 കിലോ പ്ലാസ്റ്റിക്‌, ചെരുപ്പ്‌, ബാഗ്‌ എന്നിവ ശേഖരിച്ചു. രാജാജി നഗറിൽ 800 ചതുരശ്രയടി വിസ്‌തീർണമുള്ള മൂന്ന്‌ മെറ്റീരിയൽ കലക്‌ഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. നാലിടത്തായി ഒരു ടൺ ശേഷിയുള്ള 14 തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട്‌. 

ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെ ശക്തമായ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. നാല്‌ രാത്രികാല സ്‌പെഷ്യൽ സ്‌ക്വാഡുകൾ കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്‌. ജൂലൈ 17 മുതൽ 19 കേസ്‌ ഇത്തരത്തിൽ രജിസ്റ്റർ ചെയ്‌തു. മാലിന്യം തള്ളിയ 19 വാഹനം പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top