19 September Thursday

മണ്ണെണ്ണ കടത്ത്‌: 2 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പിടിയിലായ പ്രതികളും കടത്തിയ മണ്ണെണ്ണയും

കോവളം
അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമിച്ച രണ്ടുപേരെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കിരാത്തൂർ പന്നിട്ടവിള വീട്ടിൽ റിയോസ് (55), കിരാത്തൂർ വിളവംകോട് മാവുനിന്നവിള വീട്ടിൽ വിനീഷ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ കടത്തിക്കൊണ്ടുവന്ന 35 -ലിറ്റർ കൊള്ളുന്ന 28 -കന്നാസ് മണ്ണെണ്ണയും പിടിച്ചെടുത്തു. തീരപ്രദേശങ്ങളിൽ അമിതവിലക്ക് വിൽക്കാനായി കടത്തികൊണ്ടുവന്ന മണ്ണെണ്ണയാണിതെന്ന് പൊലീസ് പറഞ്ഞു.  
ചൊവ്വ രാത്രി പത്തോടെ കാരോട് ബൈപ്പാസിലൂടെ വന്ന വാഹനത്തെ എക്സൈസ് മൊബൈൽ സംഘം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും എക്‌സൈസ് വാഹനത്തിനെയിടിച്ച് നിർത്താതെ പോകുകയായിരുന്നു. വിഴിഞ്ഞം–- പൂവാർ റോഡിൽ പള്ളം ചന്തക്കുസമീപം ഈ വാഹനം ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് നാട്ടുകാർ തടഞ്ഞു നിർത്തിയ വാഹനത്തെ പിന്നാലെ വന്ന എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച റിയോസിനെ എക്‌സൈസ് സംഘം പിടികൂടി. വിനീഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവം അറിഞ്ഞെത്തിയ കാഞ്ഞിരംകുളം എസ്എച്ച്ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top