19 December Thursday

പുരസ്‌കാര നിറവിൽ വീരണകാവ് ജിവിഎച്ച്‌എസ്‌എസ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

വീരണകാവ് ജിവിഎച്ച്‌എസ്‌എസ്‌ നാഷണൽ സർവീസ് സ്‌കീം അം​ഗങ്ങള്‍

 
കാട്ടാക്കട
നാഷണൽ സർവീസ് സ്‌കീം വിഎച്ച്എസ്ഇ വിഭാഗം സംസ്ഥാന അവാർഡിൽ ജില്ലയിലെ മികച്ച യൂണിറ്റായി വീരണകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ക്യാമ്പുകൾ, സ്‌നേഹാരാമം പദ്ധതി, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ, പരിശീലനം, ജലം ജീവിതം പദ്ധതി തുടങ്ങിയവയാണ്‌ അവാർഡിന്‌ അർഹമാക്കിയത്‌. 
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ രശ്‌മി, പ്രിൻസിപ്പൽ രൂപ നായർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്ന പ്രവർത്തനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top