വഞ്ചിയൂർ
സിഇടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് വൻ വിജയം. കെഎസ്‌യുവിൽനിന്ന് എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചു. 47 സീറ്റിൽ 34ൽ എസ്എഫ്ഐ വിജയിച്ചു. കെഎസ്‌യു, ഫ്രെട്ടേനിറ്റി സംഘടനകളെ പരാജയപ്പെടുത്തിയാണ് വിജയം. ചെയർപേഴ്സൺ കെ അമിത്, ആർട്സ് ക്ലബ് സെക്രട്ടറി പി എ നവനീത്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി അഫിൻ ഷാഫി, അഭിഷേക് രഞ്ജിത്, വനിതാ പ്രതിനിധികളായി ജെ പവിത്ര, കെ അനിത എന്നിവർ വിജയിച്ചു. ആഹ്ലാദപ്രകടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് എം എ നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൽ നിരഞ്ജൻ, ആർ ആർ അനന്തു, ഏരിയ സെക്രട്ടറി സഞ്ജയ് സുരേഷ്, പ്രസിഡന്റ് എസ് എൽ രേവന്ത്, യൂണിറ്റ് സെക്രട്ടറി ഉദിത്, പ്രസിഡന്റ് ബാലശ്രീ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..