22 December Sunday

ഗവർണറുടെ ഭരണഘടനാ 
ലംഘനത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജോൺ ബ്രിട്ടാസ്‌ എംപി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ഗവർണർ നടത്തുന്ന ഭരണഘടനാ ലംഘന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകർ രാജ്‌ഭവന്‌ മുന്നിൽ പ്രതിഷേധിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ. ജോൺ ബ്രിട്ടാസ്‌ എംപി ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലാ പ്രസിഡന്റ്‌ കെ ഒ അശോകൻ അധ്യക്ഷനായി. എ സമ്പത്ത്‌, എം രാജഗോപാലൻ നായർ, എസ് ജയിൽകുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി എ എ ഹക്കീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആനാവൂർ വേലായുധൻ നായർ, മടവൂർ അനിൽ, ആർ ജയദേവൻ, നാഗരാജ് നാരായണൻ, ഓച്ചിറ അനിൽ, പള്ളിച്ചൽ എസ്‌ കെ പ്രമോദ്,  സജിനാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top