19 December Thursday

ജില്ലാ മത്സരത്തിനൊപ്പം ശാസ്‌ത്രപാർലമെന്റും

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024
തിരുവനന്തപുരം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്‌ കൂടുതൽ ആവേശം പകരാൻ ഇക്കുറി ശാസ്‌ത്ര പാർലമെന്റും. മനോജ്‌ കെ പുതിയവിള നയിക്കുന്ന സമകാലിക ശാസ്‌ത്ര വിഷയങ്ങൾ പ്രമേയമായുള്ള ശാസ്‌ത്രപാർലമെന്റിൽ പ്രമുഖ ശാസ്‌ത്രകാരന്മാർ അതിഥിയായെത്തും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കാണ്‌ അവസരം. www.aksharamuttam.deshabhimani.com വഴി രജിസ്റ്റർ ചെയ്യാം. ജില്ലാ മത്സരം 20ന്‌ തൈക്കാട്‌ മോഡൽ ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന്‌ അശ്വമേധം ഗ്രാൻഡ്‌ മാസ്റ്റർ ജി എസ്‌ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി ജോയി എംഎൽഎ അധ്യക്ഷനാകും. 
പത്തിന്‌ മത്സരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഒമ്പതുവരെയാണ്‌ രജിസ്‌ട്രേഷൻ. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാതലത്തിൽ മത്സരിക്കുന്നത്‌. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 12 ഉപജില്ലകളിലെ 96 കുട്ടികൾ മാറ്റുരയ്ക്കും. 
ജില്ലാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം നവംബർ ഒന്നിന്‌ ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. 
ചടങ്ങിനോടനുബന്ധിച്ച്‌ ആൽമരം ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും. ജില്ലാ മത്സരത്തിൽ ഓരോ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 10,000, 5000 രൂപവീതം സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. 
ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി, ഗ്ലോബൽ അക്കാദമി, ബാങ്ക്‌ ഓഫ്‌ ബറോഡ, സൂര്യ പസഫിക്‌ ഫിനാൻഷ്യൽ സർവീസ്‌ എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top