19 November Tuesday

പുസ്തകക്കൂട്ടിൽ 
കഥ പറയാം

സ്വന്തം ലേഖികUpdated: Tuesday Nov 19, 2024

പുസ്തകത്തണലിൽ 
പുസ്തകം വായിക്കുന്ന കുട്ടികൾ

തിരുവനന്തപുരം
മതിൽക്കെട്ടുകളില്ലാത്ത തുറന്ന ആകാശത്തിനുകീഴെ പുസ്തകത്തണൽ. ലൈബ്രറിയിലെ നിശ്ശബ്ദ വായനയ്ക്കപ്പുറം ചർച്ചകൾക്കും വരകൾക്കുമായി ഒരിടം. കോട്ടൺ ഹിൽ സ്കൂളിലെ മരച്ചുവട്ടിൽ സ്ഥാപിച്ച ‘പുസ്തകക്കൂട്ടി’ൽ പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും പത്രങ്ങൾക്കുമൊപ്പം ക്രയോണും കിട്ടും. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും വരയ്ക്കുന്ന ചിത്രങ്ങളും പുസ്തകക്കൂടിൽ സൂക്ഷിക്കാനുമാകും. 
   നിയമാവലികളില്ലാതെ മരത്തണലിലെ വായനയിൽ രക്ഷിതാക്കൾക്കും പങ്കുചേരാം. പുസ്തകക്കൂട്ടിലേക്ക് പുസ്തകങ്ങൾ നിക്ഷേപിക്കാം. അംഗത്വമെടുക്കേണ്ട, വരിസംഖ്യ ആവശ്യമില്ല, ആരുടെയും പേരുവിവരങ്ങൾ ശേഖരിക്കപ്പെടില്ല. സംസാരിക്കേണ്ടവർക്ക് സംസാരിക്കാം, മിണ്ടാൻ താൽപ്പര്യമില്ലെങ്കിൽ വായന ഒറ്റയ്ക്കുമാകാം. എല്ലാം ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാണ്.
  സ്കൂളിലെ മ്യൂസിക് പാർക്കിലെ ആൽമരത്തണലിൽ സ്ഥാപിച്ച പുസ്തകക്കൂട്‌ പിടിഎ പ്രസിഡന്റ്‌  ഡോ.അരുൺ മോഹൻ ഉദ്‌ഘാടനം ചെയ്തു. ആർ പി പത്മകുമാർ പുസ്തകങ്ങൾ സ്കൂളിന് കൈമാറി. വി ഗ്രീഷ്മ, ജി ഗീത, എസ് അനിത, എം എസ് ബ്രിജിത് ലാൽ, ഷിബു ശിവറാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top