19 November Tuesday

സിപിഐ എം നെടുമങ്ങാട്‌ ഏരിയ സമ്മേളനത്തിന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday Nov 19, 2024

സിപിഐ എം നെടുമങ്ങാട്‌ ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

നെടുമങ്ങാട്‌
സിപിഐ എം നെടുമങ്ങാട്‌ ഏരിയ സമ്മേളനത്തിന്‌ ആവേശോജ്ജ്വല തുടക്കം. മുതിർന്ന അംഗം കെ എ അസീസ്‌ പതാകയുയർത്തി. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയം) സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ടി പത്മകുമാർ താൽക്കാലിക അധ്യക്ഷനായി. 
സ്വാഗതസംഘം ജനറൽ കൺവീനർ പി ഹരികേശൻ നായർ സ്വാഗതം പറഞ്ഞു. എൽ എസ്‌ ലിജു രക്തസാക്ഷി പ്രമേയവും മന്നൂർകോണം രാജേന്ദ്രൻ, മൂഴി രാജേഷ്‌ എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. 
ടി പത്മകുമാർ (കൺവീനർ), അമിത ബാബു, രഞ്ജിത്‌ കൃഷ്‌ണ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടി നിയന്ത്രിക്കുന്നത്‌. എസ്‌ എസ്‌ ബിജു(പ്രമേയം), എൻ ആർ ബൈജു(ക്രഡൻഷ്യൽ), കെ രാജേന്ദ്രൻ(രജിസ്ട്രേഷൻ), എസ്‌ കെ ബിജു(മിനിറ്റ്‌സ്‌) എന്നിവർ കൺവീനർമാരായി വിവിധ സബ്‌കമ്മിറ്റികളും പ്രവർത്തിക്കുന്നു. 
വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 133 പ്രതിനിധികളും 20 ഏരിയ കമ്മിറ്റിയംഗങ്ങളുമാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. 
മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, കെ എസ്‌ സുനിൽകുമാർ, എസ്‌ പുഷ്‌പലത, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെ എസ്‌ ഷിജൂഖാൻ, കെ പി പ്രമോഷ്‌, വി അമ്പിളി, മുതിർന്ന നേതാവ്‌ ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു.
ഏരിയ സെക്രട്ടറി ആർ ജയദേവൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും തെരഞ്ഞെടുത്ത്‌ പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച സമാപിക്കും. 
സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ ബുധനാഴ്‌ച ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട്‌ നാലിന്‌ പഴകുറ്റിയിൽനിന്ന്‌ പ്രകടനമാരംഭിക്കും. 
തുടർന്ന്‌ നെടുമങ്ങാട് ചന്തമുക്കിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top