തിരുവനന്തപുരം
ശംഖുംമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്ററിന്റെ രണ്ടാംഘട്ടം പ്രവർത്തനമാരംഭിച്ചു. കൾച്ചറൽ ആൻഡ് അമിനിറ്റീസ് സെന്റർ, ഫുഡ് കോർട്ട്, റസ്റ്ററന്റ്, ഗെയിം സോൺ ഏരിയ, ആർട്ട് ഗാലറി, ആംഫി തിയറ്റർ, ടോയ്‌ലറ്റ് ആൻഡ് റിഫ്രഷിങ് ഏരിയ, ഗോസ്റ്റ് ഹൗസ്, നവീകരിച്ച ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ, കുടുംബസമേതം പങ്കെടുക്കാൻ കഴിയുന്ന കൾച്ചറൽ സെന്റർ തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ ആരംഭിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎമാരായ ആന്റണി രാജു, വി ജോയി, കോർപറേഷൻ ക്ഷേമകാര്യ സമിതി അധ്യക്ഷൻ ക്ലൈനസ് റൊസാരിയോ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ലോകടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ ടുറിസം സാധ്യതകളെ അടയാളപ്പെടുത്തിയ പദ്ധതിയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്റർ. ജില്ലാ വികസന ടൂറിസം സഹകരണ സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതുവരെ വിവാഹം ഉൾപ്പെടെ 20 ഓളം പരിപാടികൾക്ക് സെന്റർ വേദിയായി. ഫെബ്രുവരിയിൽ ഗുജറാത്തി കുടുംബത്തിന്റെ കല്യാണവും ബുക്ക് ചെയ്‌തിട്ടുണ്ട്. നൈറ്റ് ലൈഫ് ഉൾപ്പെടെ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..