19 December Thursday
പ്രതിനിധി സമ്മേളനം 
ശനിയാഴ്‌ച മുതൽ

നാളെ ചെങ്കൊടി ഉയരും

സ്വന്തം ലേഖകൻUpdated: Thursday Dec 19, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജലഘോഷയാത്ര പൂവാർ ബണ്ട് കടവിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ

 
തിരുവനന്തപുരം
സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. പതാക, കൊടിമര, ദീപശിഖ ജാഥകൾ വെള്ളി വൈകിട്ട്‌ വിഴിഞ്ഞത്ത്‌ സംഗമിക്കും. തുടർന്ന്‌ വൈകിട്ട്‌ 5.30ന്‌ പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) പതാക ഉയരുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും. പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന്‌ ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി വി രാജ കൺവൻഷൻ സെന്റർ) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. 
വെള്ളി രാവിലെ ആനത്തലവട്ടം ആനന്ദന്റെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമുവിന്റെ നേതൃത്വത്തിൽ പതാകജാഥ പുറപ്പെടും. ജില്ലാ സെക്രട്ടറിയറ്റംഗം എസ്‌ പുഷ്പലതയുടെ നേതൃത്വത്തിലുള്ള കൊടിമരജാഥ തിരുവല്ലം ശിവരാജന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ പുറപ്പെടും. രക്തസാക്ഷി സ്മാരകങ്ങളിൽനിന്നും നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നും ഏരിയ സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തുന്ന ദീപശിഖകളും സമ്മേളന നഗരിയിൽ സംഗമിക്കും. 
19 ഏരിയകളിൽനിന്നുള്ള 439 പേരാണ്‌ പ്രതിനിധികൾ. ഉദ്‌ഘാടനസമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറി വി ജോയി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ റിപ്പോർട്ടിന്മേൽ ചർച്ചയാരംഭിക്കും. 
സമ്മേളനത്തിന്‌ സമാപനംകുറിച്ചുള്ള പൊതുസമ്മേളനം തിങ്കൾ വൈകിട്ട്‌ നാലിന്‌ സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ 2.30ന്‌ ആഴാകുളത്തുനിന്ന്‌  ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും ആരംഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top