22 December Sunday
കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കൊടിമര പതാക ദീപശിഖാ ജാഥകൾ 
സംഗമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കുര്യാത്തി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ല കമ്മിറ്റി അംഗം സുൽഫീക്കറുടെ നേതൃത്വത്തിൽ കൊണ്ടുവന്ന 
പതാക ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഏറ്റുവാങ്ങുന്നു

നേമം
കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ കൊടിമര പതാക ദീപശിഖ ജാഥകൾ സംഗമിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പള്ളിച്ചൽ സദാശിവന്റെ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റി അംഗം വെട്ടിക്കുഴി ഷാജി ക്യാപ്റ്റനായ കൊടിമരജാഥയും പാറശാല കൊല്ലയിൽ കൃഷ്ണൻ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റി അംഗം താണുപിള്ള ക്യാപ്റ്റനും പാപ്പനംകോട് വിശ്വംഭരൻ സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റി അംഗം പി ടൈറ്റസ് ക്യാപ്റ്റനുമായ ദീപശിഖ റാലിയും കുര്യാത്തി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ജില്ലാ കമ്മിറ്റി അംഗം സുൽഫീക്കർ ക്യാപ്റ്റനായ പതാക ജാഥകളുമടക്കം വിവിധ ഏരിയകളിൽനിന്നും ദീപശിഖ റാലികൾ സമ്മേളന നഗരിയിൽ എത്തി. പാരൂർക്കുഴി സുരേന്ദ്രൻ നഗറിൽ (രമ്യ കല്യാണ മണ്ഡപം അയണിമൂട്) ശനി രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 21ന് സമ്മേളനം അവസാനിക്കും.
പാറശാല
ദീപശിഖ പ്രയാണജാഥ കൊല്ലയിൽ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനംചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ അംബിക, വി സനാതനൻ, ജാഥാ ക്യാപ്റ്റൻ വി താണുപിള്ള, എസ് അജയകുമാർ, വി എസ് ബിനു, കൊറ്റാമം രാജൻ, വൈ സതീഷ്, ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പാളയം 
പാളയം ഏരിയ കമ്മിറ്റിയുടെ ദീപശിഖാ ജാഥ വട്ടിയൂർക്കാവിൽ വട്ടിയൂർക്കാവ് ചന്ദ്രൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ ഉദ്‌ഘാടനംചെയ്തു.
സിപിഐ എം ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ അധ്യക്ഷനായി. വട്ടിയൂർക്കാവ് ചന്ദ്രൻ സ്മൃതി മണ്ഡപത്തിൽ മക്കളായ സി അനിൽ കുമാർ, സി അനിത എന്നിവരിൽനിന്നും വലിയവിള സുരേഷ് കുമാർ മണ്ഡപത്തിൽ ഭാര്യ ബിന്ദുവിൽനിന്നും ജാഥാ ക്യാപ്റ്റൻ കെ എൽ ജിജി ദീപശിഖ ഏറ്റുവാങ്ങി.
സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, വഞ്ചിയൂർ പി ബാബു, ജി രാധാകൃഷ്‌ണൻ, എസ് എൽ അജിതാ ദേവി, എച്ച്‌ ജയചന്ദ്രൻ, കെ ആർ മധുസൂദനൻ, ജാഥാ മാനേജർ എസ് പ്രേമൻ, ഷേർളി കുമാർ, ആർ വി സതീന്ദ്ര കുമാർ, എസ് ചന്ദ്രൻ, എസ് സോമൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top