തിരുവനന്തപുരം
ചാന്ദ്രയാൻ സീരീസ് ഇനിയും ഉണ്ടാകുമോ? എന്തുകൊണ്ടാണ് ഒരു വനിത ഐഎസ്‌ആർഒ ചെയർമാൻ ആകാത്തത്? ചന്ദ്രായാൻ നാല് ഉടൻ ഉണ്ടാകുമെന്നും ഒരു വനിത ഐഎസ്‌ആർഒയുടെ തലപ്പത്ത് വരുമെന്ന് പ്രതീക്ഷിക്കാമെന്നും കുട്ടികളുടെ ചോദ്യത്തിന് ബഹിരാകാശ ശാസ്‌ത്രജ്ഞരുടെ മറുപടി.
ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലെ ഉപയോഗശൂന്യമായ ശൂന്യാകാശ അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കാനുള്ള ഗവേഷണം നടക്കുന്നതായും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
വിഎസ്‌എസ്‌സി സന്ദർശിച്ച കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസ് വിദ്യാർഥികളാണ് ചോദ്യങ്ങളുമായി ശാസ്‌ത്രജ്ഞരെ നേരിട്ടത്.
ദേശീയ ബഹിരാകാശദിന ആഘോഷത്തിന്റെ ഭാഗമായി സയൻസ്, ഇക്കോ ക്ലബ്ബുകളിലെയും ലിറ്റിൽ കൈറ്റ്സിലെയും 35 വിദ്യാർഥികളാണ് രാവിലെ വിഎസ്എസ്‌സിയിൽ എത്തിയത്. സെമിനാറിലും കുട്ടികൾ പങ്കാളികളായി. ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണനുമായി കുട്ടികൾ സംവദിച്ചു.
ഡി എസ് വൈശാഖൻ തമ്പി ചന്ദ്രനെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും ക്ലാസെടുത്തു. ശാസ്‌ത്രജ്ഞരായ പി ആർ മാധവൻ പണിക്കർ, ഹിൽട്ടൺ, എ പി ബീന, ഡോ. കെ രാജീവ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യോത്തരവേളയും നടന്നു. സെമിനാർ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്‌തു. ഐഎസ്ആർഒ ചെയർമാൻ കെ സോമനാഥ് ഓൺലൈനിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..