06 October Sunday

വനിതാ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

ദക്ഷിണേന്ത്യ 
ഖേലോ ഇന്ത്യ വനിതാ സൈക്ലിങ് 
ചാമ്പ്യന്‍ഷിപ്പില്‍നിന്ന്

കഴക്കൂട്ടം 
ദക്ഷിണേന്ത്യ ഖേലോ ഇന്ത്യ വനിതാ സൈക്ലിങ് ചാമ്പ്യൻഷിപ് കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രോമിൽ ആരംഭിച്ചു. ഒളിമ്പ്യൻ കെ എം ബീനാമോൾ ഫ്ലാഗ് ഓഫ് ചെയ്തു. കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ്‌ എസ് എസ് സുധീഷ് കുമാർ അധ്യക്ഷനായി. ബി ജയപ്രകാശ്, സി ദണ്ഡപാണി, വി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളുടെ ഫൈനൽ വെള്ളി രാവിലെ ഏഴുമുതൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറ്റമ്പതിലേറെ മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top