20 December Friday

കള്ളനും 
മനസ്സലിവോ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

വീടിനുമുമ്പില്‍നിന്ന് ലഭിച്ച സ്വര്‍ണം വിരലടയാള വിദഗ്ധരും 
ഫോറൻസിക് സംഘവും പരിശോധിക്കുന്നു

കാട്ടാക്കട
വിവാഹവീട്ടിൽനിന്ന്‌ മോഷ്ടിച്ച സ്വർണാഭരണങ്ങൾ അതേവീടിനുമുന്നിൽവച്ച്‌ കള്ളൻ മുങ്ങി. മാറനല്ലൂർ പുന്നാവൂർ കർമല മാത സ്കൂളിനുസമീപം കൈതയിൽവീട്ടിൽ ഗിലിന്റെ ഭാര്യ ഹന്നയുടെ 17.5 പവൻ വരുന്ന ആഭരണങ്ങളാണ് ശനിയാഴ്‌ച മോഷണം പോയത്‌. വിവാഹം കഴിഞ്ഞ് സമീപത്തെ ഓഡിറ്റോറിയത്തിൽ വിരുന്നുസല്‍ക്കാരം നടക്കുന്നതിനിടെയായിരുന്നു മോഷണം. വീടിന്റെ രണ്ടാംനിലയിലെ ബെഡ്റൂമിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന ഒമ്പതു വളകൾ, നെക്ലൈസ്‌, മോതിരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്‌.
   നഷ്ടപ്പെട്ട ആഭരണങ്ങൾ വ്യാഴം രാവിലെ ആറോടെ ഗിലിന്റെ വീടിനുമുന്നിൽ പ്ലാസ്റ്റിക്ക്‌ കവറിൽ പൊതിഞ്ഞനിലയിലായിരുന്നു. ഗിലിന്റെ അച്ഛനാണ്‌ സ്വർണം കണ്ടത്. 
തുടർന്ന്‌ മാറനല്ലൂർ പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. 
   പൊലീസ് നിരവധിപേരെ ഇതിനിടെ ചോദ്യം ചെയ്തു. സമീപത്തെ സിസിടിവി കാമറ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു. കള്ളനെ എത്രയും പെട്ടെന്ന്‌ കണ്ടെത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top