26 December Thursday
കണിയാപുരം ഉപജില്ലാ ശാസ്ത്രോത്സവം

ഗവ. എച്ച്എസ്എസ് നെടുവേലി ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023
കഴക്കൂട്ടം
കണിയാപുരം ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു. നാലുദിവസങ്ങളിലായി തുണ്ടത്തിൽ മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ ഗവ. എച്ച്എസ്എസ് നെടുവേലി ഓവറോൾ ചാമ്പ്യന്മാരായി. എംവിഎച്ച്എസ്എസ് തുണ്ടത്തിലിനാണ്‌ രണ്ടാം സ്ഥാനം. സമാപനസമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡി രമേശൻ അധ്യക്ഷനായി.  
എഇഒ  രവികുമാർ, എൽ എസ്  കവിത , എം ബിനു, കാര്യവട്ടം ശ്രീകണ്ഠൻ നായർ , ഡോ. കെ മോഹൻകുമാർ, ബീഗം ഷീജ, പി എൽ രാജീവ്, ആശാ രാജൻ, ഷുഹൈബ്, സി എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top