തിരുവനന്തപുരം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിന് 17ന് അധികമായി അനുവദിച്ചത് എട്ട് ലക്ഷം രൂപ.
ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വീടിന് നാശനഷ്‌ടം സംഭവിച്ചവർക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും തുക നേരത്തേ തന്നെ അനുവദിച്ചതായി കലക്ടർ ജെറോമിക് ജോർജ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 29ന് 54,65,200 രൂപയും ജൂൺ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കുമായി അനുവദിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വില്ലേജ് ഓഫീസർമാർക്ക് ജൂലൈ അഞ്ചിന് 26,00,000 രൂപയാണ് അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..