റാന്നി/ തിരുവനന്തപുരം > ആനപ്പല്ല് വിൽപ്പനയ്‌ക്ക് ശ്രമിച്ച കേസിൽ ബിജെപി നേതാവടക്കമുള്ളവർ അറസ്റ്റിൽ. ബിജെപി ആണ്ടുർക്കോണം പഞ്ചായത്ത് സെക്രട്ടറി പോത്തൻകോട് മനു ഭവനിൽ എസ് മനോജ്(48), തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻകുഞ്ഞ് (50), എന്നിവരാണ് അറസ്റ്റിലായത്. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ആണ് ഓടി രക്ഷപ്പെട്ടത്. ചെങ്ങന്നൂർ ഐടിഐക്ക് സമീപമാണ് ആനപ്പല്ല് വിൽപ്പനയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം വനംവകുപ്പ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസും റാന്നി റേഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ബുധൻ വൈകിട്ട് ഏഴാേടെ പരിശോധന നടത്തിയത്.
ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തു നിർത്തിയിട്ട കാറിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് കണ്ടെടുത്തു. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൽ, സോളമൻ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി ജി ബിജു, എഫ് പ്രകാശ്, അനൂപ് അപ്പുക്കുട്ടൻ, എസ് അജ്മൽ, ഗിരികൃഷ്ണൻ, മീര പണിക്കർ, സജി കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..