22 December Sunday

മെഡിക്കൽ കോളേജിൽ 
ഒപി ടിക്കറ്റിന് 
10 രൂപയാക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
തിരുവനന്തപുരം 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി വികസന സമിതി നിർദേശം. റഫറൽ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരിൽനിന്ന്‌ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണ് സമിതിയിൽ നിർദേശം വന്നത്. സർക്കാരിന്റെ അനുമതിയോടെ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു. അത്യാഹിത വിഭാഗത്തിൽ ഫീസ് ഈടാക്കില്ല. ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന ഭാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും സൗജന്യം തുടരും. മറ്റ് എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ടിക്കറ്റിന് ഫീസ് ഈടാക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top