20 November Wednesday

മലയോര റെയിൽപാത 
യാഥാർഥ്യമാക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
നെടുമങ്ങാട്
മലയോര റെയിൽപ്പാത യാഥാർഥ്യമാക്കണമെന്ന് സിപിഐ എം നെടുമങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 
വിഴിഞ്ഞം–-നാവായിക്കുളം റിങ് റോഡ് വേഗത്തിൽ പൂർത്തിയാക്കണമെന്നും, നെടുമങ്ങാട്‌ നഗരത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പഴകുറ്റി ശ്രീവിദ്യാ ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച സമാപിച്ചു. ചർച്ചയിൽ 22 പേർ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ആർ ജയദേവനും സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ജില്ലാ സെക്രട്ടറി വി ജോയിയും മറുപടി പറഞ്ഞു. എസ് എസ് ബിജു പ്രമേയങ്ങളും എൻ ആർ ബൈജു ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങശിവൻകുട്ടി, എ എ റഹിം എംപി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എസ് സുനിൽകുമാർ, സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, പുഷ്‌പലത എന്നിവർ സംസാരിച്ചു.
ബുധനാഴ്‌ച റെഡ്‌ വളന്റിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലരയ്‌ക്ക്‌ പഴകുറ്റിയിൽനിന്ന്‌ പ്രകടനമാരംഭിക്കും. ചന്തമുക്കിലെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top