28 December Saturday

വീട്ടിൽ പ്രസവിച്ച യുവതിക്കും 
കുഞ്ഞിനും രക്ഷകരായി കനിവ് 108

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ആംബുലൻസ് പൈലറ്റ് 
എസ് എ അനന്തനും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഞ്ജന 
വിജയനും

തിരുവനന്തപുരം
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മലയിൻകീഴ് മൊട്ടമൂട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 
തിങ്കൾ രാത്രി 11.45 ഓടെയാണ് സംഭവം. ഉടൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടർ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് എസ് എ അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അഞ്ജന വിജയൻ എന്നിവർ ഉടൻ സ്ഥലത്തെത്തി. അഞ്ജന കുഞ്ഞിന്റെ പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. 
തുടർന്ന് അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top