തിരുവനന്തപുരം
ദേശാഭിമാനി ദിനപത്രത്തിന് അരലക്ഷം വാർഷിക വരിക്കാരെ ചേർത്ത് തലസ്ഥാനജില്ല. പത്രപ്രചാരണ ക്യാമ്പയിന്റെ ആദ്യഘട്ടമായി ചേർത്ത വരിക്കാരുടെ ലിസ്റ്റും തുകയും ജില്ലയിലെ സിപിഐ എം ഏരിയ സെക്രട്ടറിമാർ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി.
ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..