22 December Sunday
വോയേജ് @555

ചരിത്രയാത്ര പൂർത്തിയാക്കി രതീഷ്‌ നായർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് നായരുടെ വോയേജ് @ 555 യാത്രയുടെ സമാപന ഉദ്‌ഘാടനം 
മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു

തിരുവനന്തപുരം
റഷ്യയിൽനിന്ന് 555 വർഷം മുമ്പ് കടൽതാണ്ടി ഇന്ത്യയിലെത്തിയ വ്യാപാരി അഫനാസി നികിതിൻ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിച്ച് റഷ്യയുടെ ഓണററി കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ തിരിച്ചെത്തി. 
വോയേജ് @ 555 എന്ന പേരിട്ട 55 ദിവസത്തെ യാത്ര കോഴിക്കോട്ടാണ് സമാപിച്ചത്. ആദ്യ റഷ്യക്കാരൻ ഇന്ത്യയിലെത്തിയതിന്റെ 555–--ാം വാർഷികത്തിന്റെ സ്‌മരണയ്‌ക്കായിട്ടാണ്‌ യാത്ര.  തലസ്ഥാനത്ത് തിരിച്ചെത്തിയ രതീഷ് സി നായരെ റഷ്യൻ ഹൗസിന്റെ നേതൃത്വത്തിൽ ആദരിച്ചു. മന്ത്രി ജി ആർ അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി പി ശ്രീനിവാസൻ അധ്യക്ഷനായി. ടി ബാലകൃഷ്ണൻ, ഡോ. എം എ സഹദുള്ള, ബേബി മാത്യു സോമതീരം എന്നിവർ സംസാരിച്ചു. നികിതിനെ പോലെ റഷ്യയിലെ ത്വേറിൽനിന്ന് വോൾഗ നദിയിലൂടെയാണ് രതീഷ് യാത്ര തിരിച്ചത്. 
റഷ്യയിൽ വോൾഗയിലൂടെ സഞ്ചരിച്ച് അസ്‌ത്രകാനിലും പിന്നീട് റോഡ് മാർഗം ദർബന്ധിലും എത്തി. അസർബൈജാൻ വഴി കരമാർഗം ഇറാനിലേക്ക് തിരിച്ച അദ്ദേഹം നികിതിന്റെ യാത്രാരേഖയായ "വോയേജ്‌ ബിയോൻഡ്‌ ത്രീ സീസി'ൽ സൂചിപ്പിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ചു. പിന്നീട് ഒമാൻ വഴി ഗുജറാത്തിൽ എത്തി. അവിടെ ഇരുപതോളം സ്ഥലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചത്. യാത്രയ്‌ക്കിടയിൽ വിവിധ രാജ്യങ്ങളിലെ സർക്കാരുകളുടെ പ്രതിനിധികളുമായി ചർച്ച, സർവകലാശാലകളിൽ പ്രഭാഷണം എന്നിവയും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top