27 December Friday

വിദ്യാർഥികൾക്ക് ഇനി ‘മേളക്കാലം'

സ്വന്തം ലേഖകൻUpdated: Monday Oct 21, 2024
തിരുവനന്തപുരം
ജില്ലാ സ്കൂൾ കായിക, കലാ, ശാസ്ത്ര മത്സരങ്ങളുടെ ആവേശത്തിലേക്ക് കുട്ടികൾ. മത്സര തീയതിയും വേദികളും തീരുമാനിച്ചു. 25 മുതൽ 27 വരെ കാര്യവട്ടം എൽഎൻസിപിയിൽ  കായികമേള നടക്കും. 28 മുതൽ 30 വരെ ബാലരാമപുരം നെല്ലിമൂട് ന്യൂ എച്ച്എസ്എസിലാണ് ജില്ലാ ശാസ്ത്രമേള. നവംബർ 26 മുതൽ 29 വരെ നടക്കുന്ന ജില്ലാ കലോത്സവത്തിന് നെയ്യാറ്റിൻകര ആതിഥേയത്വം വഹിക്കും. നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. ഗവ. ഗേൾസ് എച്ച്എസ്എസ്, ടൗൺ ഹാൾ, ടൗൺ എൽപിഎസ്, നെയ്യാറ്റിൻകര ഗവ. ജെബിഎസ്, സെന്റ്. തെരേസസ് കോൺവെന്റ് ജിഎച്ച്എസ്എസ്, ശ്രീ വിദ്യാദിരാജ വിദ്യാ നിലയം എന്നിവിടങ്ങളിലാണ്‌ മറ്റു വേദികൾ.
സംസ്ഥാന കായിക മേള ഇത്തവണ ഒളിമ്പിക്‌സ്‌ മാതൃകയിലാണ്‌ നടക്കുക. കൊച്ചി വേദിയാകുന്ന സ്‌കൂൾ ഒളിമ്പിക്‌സിന്‌ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ്‌ ട്രോഫി ലഭിക്കും . ഒട്ടേറെ പരിഷ്‌കരണങ്ങളോടെയാണ്‌ ഇത്തവണത്തെ സ്‌കൂൾ കലോത്സം നടക്കുന്നത്‌. പരിഷ്‌കരിച്ച മാന്വൽ പ്രകാരം അഞ്ച്‌ ഗോത്രകലകൾ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ്‌ കലോത്സവ വേദിയിൽ മത്സര ഇനമായി എത്തുക.  അറബിക്‌ സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും ഉൾപ്പെടെ സ്‌കൂൾ കലോത്സവത്തിൽ ഒരു വിദ്യാർഥിക്ക്‌ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത്‌ ഈ വർഷം നടപ്പാക്കില്ല. മുൻ വർഷങ്ങളിലേതുപോലെ വിദ്യാർഥികൾക്ക്‌ മത്സരങ്ങളിൽ പങ്കെടുക്കാം. 
പരിഷ്‌കരിച്ച പുതിയ മാന്വൽ പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ ഉപജില്ലാ മത്സരങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ്‌ ഈ അധ്യയന വർഷം നടപ്പാക്കേണ്ടതില്ലെന്ന്‌ തീരുമാനമായത്‌. സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്താണ്‌ നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top