21 November Thursday

ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദര്‍ശിച്ച മന്ത്രി 
വീണാ ജോര്‍ജ് കുരുന്നിനോട് സംസാരിക്കുന്നു

തിരുവനന്തപുരം
തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്. ബുധൻ രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും രോഗികളുടെ കൂട്ടിരുപ്പുകാരുമായും സംസാരിച്ചു. രോഗികൾ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതർക്ക്‌ നിർദേശം നൽകി.
അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒപി, ഗൈനക്കോളജി ഒപി, ആന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട്‌ ഏർളി ഇന്റർവെൻഷൻ സെന്റർ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, മെഡിസിൻ സ്റ്റോർ എന്നിവിടങ്ങൾ മന്ത്രി പരിശോധിച്ചു. വിവിധയിടങ്ങളിലെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നിർദേശം നൽകിയാണ്‌ മന്ത്രി മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top