22 December Sunday

പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നടപടി അവസാനിപ്പിക്കണം: കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
നേമം
ക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ ഇടപെടൽ അവസാനിപ്പിക്കണമെന്നും കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും കെഎസ്‌കെടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
പെൻഷൻ കമ്പനിയുടെ വായ്‌പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ഇത് പെൻഷൻ മുടങ്ങാനിടയാക്കി. കേന്ദ്രം നൽകേണ്ട തുക അനുവദിക്കുന്നില്ല. രണ്ടാം ദിനം പൊതുചർച്ച തുടർന്നു. ജില്ല സെക്രട്ടറി കെ ശശാങ്കൻ മറുപടി പറഞ്ഞു. 
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആനാവൂർ നാഗപ്പൻ, എ ഡി കുഞ്ഞച്ചൻ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രൻ, അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം ഒ എസ് അംബിക എംഎൽഎ എന്നിവർ സംസാരിച്ചു. 
പ്രമേയ കമ്മിറ്റി കൺവീനർ പുത്തൻകട വിജയൻ പ്രമേയം അവതരിപ്പിച്ചു. ക്രഡൻഷ്യൻ കമ്മിറ്റി കൺവീനർ എസ് എസ് ബിജു ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 
സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെയും ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ് ഷാജഹാൻ നന്ദി പറഞ്ഞു.
എസ്‌ ഷാജഹാൻ പ്രസിഡന്റ്‌, കെ ശശാങ്കൻ സെക്രട്ടറി, 
ഡി കെ ശശി ട്രഷറർ
നേമം
കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റായി എസ് ഷാജഹാനെയും സെക്രട്ടറിയായി കെ ശശാങ്കനെയും ട്രഷററായി ഡി കെ ശശിയെയും സമ്മേളനം തെരഞ്ഞെടുത്തു. 
മറ്റ് ഭാരവാഹികൾ: പുത്തൻകട വിജയൻ, കെ അംബിക, ഷെർലികുമാർ, സുൽഫിക്കർ, ടി എൻ വിജയൻ (വൈസ് പ്രസിഡന്റുമാർ), സനാതനൻ, ദിനേശ്കുമാർ, എസ് എസ് ബിജു, ബി രാമചന്ദ്രൻ, ഇ എ സലീം, സുനിൽകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), എ ഗണേശൻ, ബി പി മുരളി, രാജു (എക്‌സിക്യൂട്ടീവ് അംഗങ്ങൾ). അറുപതംഗ ജില്ല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top